ENTERTAINMENTBOLLYWOOD

അജയ് ദേവ്ഗണും കജോളും ഇനി മുംബൈയിലെ കിടിലന്‍ ബംഗ്ലാവിലേക്ക്

അമിതാഭ് ബച്ചന് പിന്നാലെ മുംബൈയില്‍ പുതിയ ഒരു തകര്‍പ്പന്‍ ബംഗ്ലാവ് സ്വന്തമാക്കി ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. ജുഹുവില്‍ ആണ് 60 കോടി രൂപ ചെലവഴിച്ച് താരം പുതിയ ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുന്നത്. ലക്ഷ്വറി ബംഗ്ലാവിന് വേണ്ടിയുള്ള തിരച്ചില്‍ ഒരു വര്‍ഷമായി താരം നടത്തുകയാണത്രെ. അജയ് ദേവ്ഗണും കാജോളും ഇപ്പോള്‍ താമസിക്കുന്ന ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന അതേ സ്ട്രീറ്റില്‍ തന്നെയാണ് പുതിയ ബംഗ്ലാവും. ഇതോടെ അജയ്‌ദേവ്ഗണ്‍ കജോള്‍ ദമ്പതികളുടെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ നിരയിലേക്ക് പുതിയ ബംഗ്ലാവും എത്തിയിരിക്കുകയാണ്
സൂപ്പര്‍ ജോഡികളായ അജയ് ദേവ്ഗണ്‍ കജോള്‍ ദമ്പതികളുടെ ലണ്ടനിലെ ബഗ്ലാവിന് മാത്രം 154 കോടി രൂപയോളം മൂല്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനിലെ പാര്‍ക്ക് ലെയിനിലാണ് ഈ ലക്ഷ്വറി ബംഗ്ലാവ്. ആഡംബര വസ്തുക്കളുടെ ഉപാസകര്‍ കൂടെയായ സൂപ്പര്‍ താരങ്ങള്‍ക്ക്, മസാരത്തി, റോള്‍സ് റോയിസ്, ബിഎംഡബ്യൂ, വിവിധ ഔഡി മോഡലുകള്‍ എന്നിവയുടെ ശേഖരവുമുണ്ട്. 84 കോടി രൂപയുടെ ആഡംര ജെറ്റാണ് ഇരുവരും കൈവശം വച്ചിരിക്കുന്ന ഏറ്റവും മൂല്യമേറിയ മറ്റൊരു വസ്തു
5,500ലധികം സ്‌ക്വയര്‍ ഫീറ്റാണ് ബംഗ്ലാവിന്റെ വിസ്തൃതി. ജുഹുവിലാണിത്. 590 ചതുരശ്ര യാര്‍ഡില്‍ വ്യാപിച്ചുകിടക്കുന്ന ബംഗ്ലാവ് ഏറെ ആശിച്ച് താരങ്ങള്‍ സ്വന്തമാക്കിയതാണത്രെ. അടുത്തിടെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തിയ ആലിയ ഭട്ട്, ജാന്‍വി കപൂര്‍, ഹൃത്വിക് റോഷന്‍, അമിതാഭ് ബച്ചന്‍ എന്നിവരുടെ അടുത്താണ് ഈ പുതിയ വീടും. ജുഹുവിലെ കപോള്‍ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Related Articles

Back to top button