കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ നെട്ടോറിയസ് ക്രിമിനല്‍ തന്നെയാണെന്നും അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്നും പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് നല്ലതിനായി പ്രാര്‍ത്ഥിക്കാം എന്നായിരുന്നു അന്‍വറിന്റെ മറുപടി.
എന്തായാലും അജിത് കുമാര്‍ മാറും. മാമി തിരോധാനത്തില്‍ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറും. മാമി കൊല്ലപ്പെട്ടു എന്നാണ് സംശയിക്കുന്നത്. മാമിയെ എനിക്ക് നേരത്തെ അറിയില്ലെന്നും അന്‍വര്‍ പറഞ്ഞു.ഇപ്പോള്‍ രൂപീകരിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസം ഉണ്ട്. സിബിഐ വരണമെന്ന ആവശ്യത്തില്‍ നിന്നും തല്ക്കാലം പിന്മാറാന് കുടുംബത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.
പി ശശിക്കെതിരായ ആരോപണത്തില്‍ നടപടിയൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന് കാര്യങ്ങള്‍ വഴി തിരിച്ചു വിടേണ്ട എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം. ഇനി രാഷ്ട്രീയ ആരോപണം ഉണ്ടാവില്ല. ഇനി രാഷ്ട്രീയം പറയാന്‍ ഇല്ല. പൊലീസ് അന്വേഷണത്തില്‍ മാത്രം ആണ് മറുപടിയെന്നും പിവി അന്‍വര്‍ പറഞ്ഞു. മാമിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.
70 Less than a minute