മലപ്പുറം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. ‘അദ്ദേഹത്തെ സര്‍വീസില്‍ നിന്നും പുറത്താക്കണം. സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാല്‍, കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാര്‍. പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്’ – എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ക്കൂടി അലയൊലി തീര്‍ത്തതോടെ, സി.പി.എം. അദ്ദേഹത്തെ തള്ളിപ്പറഞ്ഞിരുന്നു. അന്‍വര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി. തുടര്‍ന്ന്, പാര്‍ട്ടിനിര്‍ദേശം ശിരസ്സാവഹിക്കാന്‍ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അന്‍വര്‍ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.
നേരത്തെ, ഇതേ വിഷയത്തില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യെ തള്ളി മുഖ്യമന്ത്രിയും രം?ഗത്തെത്തിയിരുന്നു. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെ തത്കാലം തൊടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും ആരോപണം ഉന്നയിച്ചതിന്റെപേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെയും മാറ്റുമെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ആരോപണത്തില്‍ അന്വേഷണംനടത്തി കഴമ്പുണ്ടെന്നു കണ്ടാല്‍മാത്രം നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
64 Less than a minute