ന്യൂഡല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താ സമ്മേളനം വിളിച്ചു. വൈകീട്ട് നാലരയ്ക്കാണ് യോഗം വിളിച്ചത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് വൈകീട്ട് നിലവില്‍ വരും.
കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍, മുന്നൊരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിനിധികള്‍ വിലയിരുത്തിയിരുന്നു.