BUSINESSMARKETTECHWEB

അഞ്ച് പുതിയ ഓഡിയോ പുസ്തകങ്ങളുമായി സ്‌റ്റോറിടെല്‍

കൊച്ചി: പ്രമുഖ ഓഡിയോ ബുക്, ഇബുക് സ്ട്രീമിംഗ് ആപ്പായ സ്‌റ്റോറിടെല്‍ അഞ്ച് പുതിയ മലയാളം ഓഡിയോ പുസ്തകങ്ങള്‍ അവതരിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി പ്രിയ എ എസിന്റെ ദൈവത്തിനൊരു കത്ത്; 1983, ബെസ്റ്റ് ആക്റ്റര്‍, പാവാട തുടങ്ങിയ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്റെ ഇരട്ടച്ചങ്ക്, പുതിയ തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത് സിവിക് ജോണിന്റെ കഥാസമാഹാരം ഛായ, മലയാളിയുടെ കേള്‍വിശീലങ്ങളില്‍ പ്രധാനമായ റേഡിയോ അനുഭവങ്ങളെപ്പറ്റിയുള്ള ജേക്കബ് എബ്രഹാമിന്റെ പരീക്ഷണ നോവല്‍ അ മുതല്‍ അം വരെ പോകുന്ന തീവണ്ടി, സീരിയല്‍ താരവും ഗായത്രി ഐപിഎസ് ഫെയിമുമായ ഗായത്രി അരുണിന്റെ അച്ഛപ്പം കഥകള്‍ എന്നീ ഓഡിയോ പുസ്തകങ്ങളാണ് പുതുതായി എത്തിയിരിക്കുന്നത്. ചേര്‍ത്തലയിലെ ഡി ആര്‍ ഓഡിയോസ് പ്രസിദ്ധീകരിച്ച ഓഡിയോ പുസ്തകങ്ങളാണ് സ്‌റ്റോറിടെല്‍ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കിയിരിക്കുന്നത

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker