BREAKINGNATIONAL

‘അടിവസ്ത്രം ശരിയായി ധരിക്കുക’; ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ പുതിയ മെമ്മോ, വ്യാപക പ്രതിഷേധം

ഡെല്‍റ്റ എയര്‍ലൈന്‍ തങ്ങളുടെ ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാരോട് ശരിയായി അടിവസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കി രണ്ട് പേജുള്ള മെമ്മോ വ്യാപക പ്രതിഷേധത്തിന് ഒടുവില്‍ പിന്‍വലിച്ചു. അഭിമുഖങ്ങളില്‍ പങ്കെടുക്കേണ്ടപ്പോഴും ഇന്‍ – ഫ്‌ലൈറ്റ് സര്‍വീസ് സമയത്തും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ എങ്ങനെ വസ്ത്രധാരണം ചെയ്യണമെന്ന് വിശദീകരിക്കുന്ന ‘ഫ്‌ലൈറ്റ് അറ്റന്‍ഡന്റര്‍ നിയമന ആവശ്യകതകള്‍’ എന്ന് പേരിട്ടിരിക്കുന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ പുതിയ വിചിത്രമായ മെമ്മോ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പ്രത്യേകിച്ചും രണ്ട് പേജുള്ള മെമ്മോയില്‍ പറഞ്ഞിരിക്കുന്ന ഫൈറ്റ് അറ്റന്‍ഡര്‍മാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിക്കണമെന്നും അത് പുറമേയ്ക്ക് കാണുന്നില്ലെന്ന് ഉറപ്പുവരുത്തമെന്നുമുള്ള നിര്‍ദ്ദേശമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ ‘ഗ്രൂമിംഗ്, മുടി, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍’ തുടങ്ങിയ എല്ലാ കാര്യത്തിലും പ്രത്യേകം നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്. ഡെല്‍റ്റ ഫ്‌ലൈറ്റ് അറ്റന്‍ഡന്റര്‍മാര്‍ ഞങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതല്‍ നേരം അടുത്ത് ഇടപഴകുന്നു. അതിനാല്‍ തന്നെ അവര്‍ തങ്ങളുടെ എയര്‍ലൈനിന്റെ മുഖമാണ്. അവരുടെ യൂണിഫോം ധരിക്കുന്നത് മുതല്‍ അവരുടെ ഉപഭോക്തൃ സേവനം ആരംഭിക്കുന്നു. ഡെല്‍റ്റ യൂണിഫോം എല്ലായ്‌പ്പോഴും സുരക്ഷയ്ക്ക് പ്രഥമസ്ഥാനം നല്‍കുന്നു. ഒപ്പം സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്നു.’ മെമ്മോയുടെ ആമുഖത്തില്‍ പറയുന്നു. ‘കമ്പനിക്ക് സുരക്ഷാ പ്രശ്‌നമോ മറ്റ് അനാവശ്യ ഭാരമോ ഉണ്ടാക്കുന്നില്ലെങ്കില്‍ മതവിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ അനുസൃതമായി ഒരു പ്രത്യേക തരം വസ്ത്രധാരണമോ ശാരീരിക രൂപമോ ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ നിങ്ങളുമായി പ്രവര്‍ത്തിക്കും,’ മെമ്മോ ഉറപ്പ് നല്‍കുന്നു.
വളരെ കുറച്ച് ഉപയോഗിക്കുകയാണെങ്കില്‍ ആഫ്റ്റര്‍ഷേവ്, കൊളോണ്‍, പെര്‍ഫ്യൂം എന്നിവ അനുവദനീയം. കണ്‍പീലികള്‍ സ്വാഭാവികമായി കാണപ്പെടണം. മുഖ രോമങ്ങള്‍ വൃത്തിയായി മുറിക്കുകയും അവ ശരിയാം വണ്ണം പരിപാലിക്കുകയും വേണം. നഖങ്ങള്‍ ശരിയായി മുറിക്കണം. പോളിഷ് ചെയ്യുകയാണെങ്കില്‍ അവയില്‍ മറ്റ് അലങ്കാരങ്ങളോ തിളക്കമോ കൈകൊണ്ട് വരച്ച ഡിസൈനുകളോ പാടില്ല. മറിച്ച് ഒരൊറ്റ നിറം മാത്രം അനുവദനീയം. ശരീരത്തിലെ ടാറ്റൂകള്‍ മറ്റുള്ളവര്‍ കാണാന്‍ പാടില്ല. മുടി നീളമുള്ളതാണെങ്കില്‍ തോളുകള്‍ക്ക് മുകളില്‍ പുറകോട്ട് വലിച്ച് സുരക്ഷിതമാക്കണം. ഇത് പ്രകൃതിദത്തമായ നിറത്തിലായിരിക്കണം. സ്വര്‍ണ്ണം, വെള്ളി, വെളുത്ത മുത്ത് അല്ലെങ്കില്‍ വ്യക്തമായ വജ്രം അല്ലെങ്കില്‍ വജ്രം പോലുള്ള സ്റ്റഡുകള്‍ എന്നീ ആഭരണങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടൊള്ളൂ. ഒരു വശത്തെ മൂക്ക് തുളയ്ക്കാം, ചെവിക്ക് രണ്ട് കമ്മലുകള്‍ വരെ അനുവദനീയം. ശരീരത്തില്‍ ദൃശ്യമായ മറ്റ് സ്റ്റഡുകളൊന്നും പാടില്ല. അടിവസ്ത്രങ്ങള്‍ ശരിയാം വിധം ധരിക്കുകയും അവ പുറമേയ്ക്ക് കാണുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. സ്‌കേര്‍ട്ടിന് കാല്‍ മുട്ടോളമോ അതിന് താഴെയോ നീളം വേണം. ബട്ടന്‍ കോളറുള്ള ഷര്‍ട്ടാണെങ്കില്‍ ടൈയുമായി ജോടിയായിരിക്കണം. പാദരക്ഷകളില്‍ അടഞ്ഞ കാല്‍വിരലുകള്‍, കാല്‍പ്പാദങ്ങള്‍ അല്ലെങ്കില്‍ സ്ലിംഗ് ബാക്ക് എന്നിവ അടങ്ങിയിരിക്കണം. ഒപ്പം അഭിമുഖ സമയങ്ങളില്‍ പ്രത്യേകിച്ചും യാത്രക്കാരുമായുള്ള കൂടിചേരലുകളില്‍ അസഭ്യം പറയല്‍, ച്യൂയിംഗ് ഗം, ഫോണുകളോ ഇയര്‍ബഡുകളോ ഉപയോഗിക്കുന്നതിനും നിരോധനമുണ്ടെന്നും ഏവിയേഷന്‍ കമ്പനി അറിയിച്ചു. ഡെല്‍റ്റയുടെ പുതിയ മെമ്മോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കും രൂക്ഷ വിമര്‍ശനത്തിനും ഇടയാക്കി.

Related Articles

Back to top button