ENTERTAINMENTTAMIL

‘അഡ്ജസ്റ്റ്​മെന്‍റ് ചോദിക്കുന്നവരെ ചെരിപ്പൂരി അടിക്കണം, തമിഴ് സിനിമാ മേഖലയിലും കമ്മിറ്റി വേണം’; വിശാൽ

തമിഴ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പ‍ഠിക്കാനും നടപടി എടുക്കാനും ഹേമ കമ്മിറ്റി മാത‍ൃകയിൽ കമ്മിറ്റി രൂപീകരിക്കണമെന്ന് നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ. അഡ്ജസ്റ്റ്​മെന്‍റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകൾ ചെരുപ്പൂരി തല്ലണമെന്ന് താരം പറഞ്ഞു. ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്‌ക്കേണ്ട അവസ്ഥയാണ്. എത്ര വലിയ താരമായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം വേണം. അതിന്റെ നടപടികൾ ഉടൻ തന്നെ നടികർ സംഘം ആലോചിക്കും. പുരുഷന്മ‍ാർക്ക് വേണ്ടി മാത്രമല്ല നടികർ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്. പരാതിയുള്ള സ്ത്രീകൾ നടികർ സംഘത്തിനെ സമീപിച്ചാൽ നടികർ സംഘം ശക്തമായ നടപടിയെടുക്കുമെന്നും വിശാൽ ഉറപ്പ് നൽകി.അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം. സ്ത്രീകൾ ഇത്തരത്തിൽ മറുപടി കൊടുത്താലെ ഇക്കൂട്ടരെ നിയന്ത്രിക്കാൻ പറ്റുകുള്ളൂ. തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണം. തമിഴ് സിനിമയിലെ സ്ത്രീകള്‍ അവർ നേരിട്ട അനുഭവത്തെ കുറിച്ച് പറയാൻ ധൈര്യത്തോടെ മുന്നോട്ട് വരണമെന്നും വിശാൽ കൂട്ടിച്ചേർത്തു.

Related Articles

Back to top button