KERALALATEST

അഡ്വ. എ. എം. അജി ഫൗണ്ടേഷന്‍ അവാര്‍ഡ് അഡ്വ: ജിതേഷ്ജിക്ക്

പത്തനംതിട്ട : സി. പി. ഐ. ജില്ലാ കമ്മറ്റിയംഗവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. എ. എം. അജിയുടെ സ്മരണയ്ക്കായി അഡ്വ. എ. എം. അജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആറാമത് അവാര്‍ഡിന് അതിവേഗ രേഖാചിത്രകാരനും ഭൗമശില്‍പിയും ഇക്കോഫിലോസഫറുമായ അഡ്വ: ജിതേഷ്ജിയെ തെരഞ്ഞെടുത്തു.
10,001 രൂപയും, ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ചിത്രകലയുടെ അരങ്ങിലെ ആവിഷ്‌കാരമായ വരയരങ്ങ് നവകലാരൂപത്തിന്റെ ആവിഷ്‌കര്‍ത്താവ്,ഹരിതാശ്രമം ഇക്കോസഫി & ബയോ ഡൈവേഴ്‌സിറ്റി സെന്റര്‍ ഡയറക്റ്റര്‍ എന്നീ നിലകളിലും ശ്രദ്ധേയനാണു ജിതേഷ്ജി. 2008 ല്‍ അഞ്ച് മിനിറ്റിനുള്ളില്‍ അന്‍പത് പ്രശസ്തരുടെ ചിത്രങ്ങള്‍ ഇരുകൈകളും ഒരേസമയം ഒരുപോലെയുപയോഗിച്ച് അരങ്ങില്‍ വരച്ചവതരിപ്പിച്ച് വരവേഗവിസ്മയത്തില്‍
ലോകറെക്കാര്‍ഡ് സൃഷ്ടിച്ചിട്ടുള്ള ജിതേഷ്ജി ഇരുപതിലേറെ രാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളില്‍ സ്പീഡ് കാര്‍ട്ടൂണ്‍ സ്റ്റേജ് ഷോയും സചിത്രപ്രഭാഷണവും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര സെലിബ്രിറ്റി റാങ്കിംഗ് സ്ഥാപനമായ അമേരിക്കന്‍ റാങ്കര്‍ ഡോട് കോം 2019 ല്‍ ഇന്ത്യയിലെ റ്റോപ് 10 ചിത്രകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആദരിച്ചിട്ടുണ്ട് ഈ പത്തനംതിട്ട ജില്ലക്കാരനെ.
കലാസാംസ്‌ക്കാരിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം, നിയമബോധന പ്രവര്‍ത്തനം, ജൈവകൃഷി പ്രോത്സാഹനം എന്നീ മേഖലകളില്‍ സമഗ്ര സംഭാവന നല്‍കുന്ന ശ്രദ്ധേയവ്യക്തികള്‍ക്കാണു എല്ലാ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പുനലൂര്‍ സോമരാജന്‍, ഡോ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്ത, ഡോ: എം. എസ്. സുനില്‍, സംവിധായകന്‍ ഡോ: ബിജു, പുസ്തകപ്രസാധകന്‍ ഉണ്മ മോഹന്‍ എന്നിവരെയാണ് അവാര്‍ഡിന് തെരെഞ്ഞെടുത്തത്. അഡ്വ: എ. എം. അജിയുടെ ചരമദിനമായ ഒക്‌ടോബര്‍ 12 ന് രാവിലെ 11.30 മണിക്ക് പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ വച്ച് സി. പി. ഐ. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ. പി. ജയന്‍ കണ്‍വീനര്‍ അഡ്വ: എ ജയകുമാര്‍ എന്നിവര്‍ അറിയിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker