KERALANEWS

അതിജീവിതയെ അപമാനിച്ചെന്ന പരാതി; നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും കേസ്

അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ വീണ്ടും കേസ്. നടിയുടെ ബന്ധുവായ യുവതി നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.പോക്സോ കേസിന് ശേഷം സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപമാനിച്ചുവെന്നാണ് പുതിയ പരാതി. ഇതേ യുവതിയുടെ പരാതിയിൽ നേരത്തെ നടിക്കെതിരെ പോക്സോ കേസ് എടുത്തിരുന്നു. ഒരു പോക്സോ അടക്കം നാല് കേസുകളാണ് നടിക്കെതിരെ ഇതുവരെ ചുമത്തിയത്. ചെന്നൈയിലേക്ക് വിളിച്ചുവരുത്തി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. തുടർന്നായിരുന്നു നടിക്കെതിരെ പോക്സോ കേസ് ചുമത്തിയത്.

Related Articles

Back to top button