ആഢംബര വിവാഹങ്ങള്‍ പലതും അതിശയിപ്പാക്കാറുണ്ട്. ഇന്ത്യയില്‍ ഉടന്‍ നടക്കാന്‍ പോകുന്ന ഏറ്റവും വലിയ ആഢംബര വിവാഹം അംബാനി കുടുംബത്തിന്റെയാണ്. ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം ജൂലൈ 12-നാണ്. ഇതിന് മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങള്‍ തന്നെ നമ്മെ ഞെട്ടിച്ചിട്ടിരുന്നു. ഇതിനിടെയാണ് മറ്റൊരു ആഢംബര വിവാഹം ശ്രദ്ധ നേടുന്നത്. ക്രേസി റിച്ച് ഏഷ്യന്‍സ് സിനിമാ ശൈലിയിലുള്ള ഒരു വിവാഹമാണ് ഇപ്പോള്‍ വൈറല്‍.
ട്രാവല്‍ ഇന്‍ഫ്‌ലുവന്‍സര്‍ ഡാന ചാങാണ് വിവാഹത്തിന്റെ വീഡിയോ പങ്കിട്ടത്. വിവാഹത്തില്‍ പങ്കെടുത്ത എല്ലാ അതിഥികള്‍ക്കും രാജകീയ വരവേല്‍പ്പാണ് നല്‍കിയത്. അതിഥികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് വധുവരന്മാര്‍ ഒരുക്കിയത്. ജീവിതകാലം മുഴുവന്‍ അതിഥികള്‍ ഈ വിവാഹം ഓര്‍ക്കുന്നതിന് വേണ്ടിയുള്ള സമ്മാനം. ചൈനയിലാണ് വിവാഹം നടന്നത്. അവിടുത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 5 ദിവസം താമസിപ്പിച്ചു. യാത്ര, ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാ ചിലവുകളും ഫ്രീ.
റോള്‍സ് റോയ്സ് കാറുകള്‍ സ്വകാര്യ ഗതാഗതത്തിനായി എല്ലായ്പ്പോഴും ലഭ്യമായിരുന്നു. ഫോണ്‍ ബൂത്തുകള്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. എല്ലാ പത്രങ്ങളിലും വധൂവരന്മാരുടെ ചിത്രങ്ങള്‍. സാധാരണ അതിഥികളാണ് നവദമ്പതികള്‍ക്ക് പണവും സമ്മാനങ്ങളും നല്‍കുക. എന്നാല്‍ ഈ വിവാഹത്തില്‍ നേരെ തിരിച്ചാണ് ഉണ്ടായത്. വിവാഹ സമ്മാനങ്ങള്‍ കൂടാതെ ഓരോ അതിഥിക്കും $800 (ഏകദേശം 66,000 രൂപ) വധുവരന്മാര്‍ നല്‍കി. തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റുകളും അതിഥികള്‍ക്ക് നല്‍കിയിരുന്നു. വിവാഹത്തിന്റെ വീഡിയോ
1,105 1 minute read