BUSINESSBUSINESS NEWS

അത്യാസന്നഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ കിംസ് ഹെല്‍ത്തിന്റെ ടെലിട്രയാജ്

തിരുവനന്തപുരം: അത്യാസന്നഘട്ടങ്ങളില്‍ വീഡിയോ കോളിലൂടെ വിദഗ്ധ ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കി വളരെ വേഗം ചികിത്സ ഉറപ്പാക്കി രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ കിംസ്‌ഹെല്‍ത്ത് സംസ്ഥാനത്താദ്യമായി ടെലിട്രയാജ് ആരംഭിച്ചു. റോഡിലും വീട്ടിലും അപകടങ്ങളുണ്ടാകുന്ന ഘട്ടത്തിലും ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടപ്പോഴും ശസ്ത്രക്രിയ സംബന്ധ സഹായം ലഭ്യമാക്കുന്നതിനുമാണ് ടെലിട്രയാജ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
കിംസ്‌ഹെല്‍ത്തിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ (സിഎസ്ആര്‍) ഭാഗമായി സൗജന്യമായാണ് വീഡിയോ കോളിലൂടെ രോഗിയുടെ അവസ്ഥ മനസ്സിലാക്കി മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നത്. 9567035522 എന്ന ഫോണ്‍ നമ്പറിലൂടെയാണ് കിംസ്‌ഹെല്‍ത്ത് ടെലിട്രയാജ് അടിയന്തര സേവനം ഉറപ്പാക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker