BREAKINGKERALA
Trending

അത് രാഷ്ട്രീയ വിമര്‍ശനം, അല്ലാതെ മറ്റൊന്നുമല്ല; പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം ആവര്‍ത്തിച്ച് പിണറായി

കോഴിക്കോട്: മുസ്ലിം ലീ?ഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാണക്കാട് തങ്ങളെ വിമര്‍ശിച്ചത് രാഷ്ട്രീയ വിമര്‍ശനമാണെന്നും മറ്റൊന്നും അല്ലെന്നും പിണറായി പറഞ്ഞു. കോഴിക്കോട് സൗത്ത് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വാതന്ത്ര സമരത്തെ തള്ളിപറഞ്ഞ ആര്‍എസ്എസ് നേതാക്കളെ ഇപ്പോള്‍ മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നു. ഒരു ദിവസത്തെ തോന്നല്‍ കൊണ്ട് ഉണ്ടാക്കിയത് അല്ല, ഭരണഘടന. അതിനെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമം. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങള്‍ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങള്‍ ആയി മാറുന്നു. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം. ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോണ്‍ഗ്രസ് ആണ്. അന്ന് കേരളത്തില്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്. കോണ്‍ഗ്രസ് നിലപാടിനോട് എതിര്‍പ്പ് വേണം എന്നും ലീഗില്‍ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിര്‍ത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു. അന്ന് ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പ് ഉണ്ടായി. പാണക്കാട് തങ്ങള്‍ ഒറ്റപ്പാലത്തു പോയി. പക്ഷേ തങ്ങളെ കാണാന്‍ ആരും പോയില്ല. അധികാരം നിലനിര്‍ത്താന്‍ ചെയ്യാന്‍ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തില്‍ ലീഗ് മാറിയെന്നും പിണറായി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ലീഗ് ചേര്‍ത്ത് നിര്‍ത്തുകയാണ്.
ചേലക്കര പിടിക്കാന്‍ യുഡിഎഫ് നന്നായി ശ്രമിച്ചില്ലേ?. സര്‍ക്കാര്‍ വിലയിരുത്തല്‍ എന്നല്ലേ യുഡിഎഫ് പറഞ്ഞത്?. എന്നിട്ടു എന്തായി?. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ അടക്കം സകലരെയും അണിനിരത്തിയില്ലേ?. ആകെ നോക്കിയാല്‍ ജനങ്ങള്‍ എല്‍ഡിഎഫിന് ഒപ്പം അണിനിരക്കുന്ന എന്നാണ് ഫലം പറയുന്നത്. പാലക്കാട് എല്‍ഡിഎഫ് വോട്ടു വിഹിതം കൂട്ടാന്‍ കഴിഞ്ഞു. ചേലക്കരയില്‍ രമ്യക്ക് ലോക്‌സഭയില്‍ കിട്ടിയ വോട്ടു പോലും കിട്ടിയില്ല. എന്നാല്‍ എല്‍ഡിഎഫിന് വോട്ടു കൂടി. ഈ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. വലിയ തകര്‍ച്ച നേരിട്ടത് ബിജെപിക്കാണ്. പാലക്കാട് ബിജെപിയുമായുള്ള വോട്ടു അകലം കുറച്ചു. എല്‍ഡിഎഫിന് ആവേശം പകരുന്ന തെരെഞ്ഞെടുപ്പ് ഫലമാണിതെന്നും പിണറായി പറഞ്ഞു.

****

Related Articles

Back to top button