ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരിസാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും സെബിക്കും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് കത്തെഴുതി.
അദാനി ഗ്രൂപ്പിന്റെ കടം ഇന്ത്യന്‍ ബാങ്കുകളെ അസ്ഥിരപ്പെടുത്തില്ലെന്ന് ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്, സെബി ചെയര്‍പേഴ്‌സണ്‍ മധാബിപുരി ബുച്ച് എന്നിവര്‍ക്ക് എഴുതിയ കത്തില്‍ രമേഷ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ആര്‍.ബി.ഐ. ചെയ്യണം. ദുര്‍ഭരണത്തിനും നിയമലംഘനങ്ങള്‍ക്കും ഇന്ത്യയിലെ നികുതിദായകര്‍ വില നല്‍കില്ലെന്ന് ഉറപ്പാക്കണമെന്നും രമേഷ് ആവശ്യപ്പെട്ടു.