BREAKINGNATIONAL

അദാനിയുടെ 5 ബാങ്ക് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചെന്ന് ഹിന്‍ഡന്‍ബെര്‍ഗ്, അസംബന്ധ ആരോപണമെന്ന് അദാനി ഗ്രൂപ്പ്

ദില്ലി: അദാനി കമ്പനിക്കെതിരെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്വേഷണമെന്ന് ആരോപണം. അദാനിയുമായി ബന്ധമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചുവെന്നാണ് ആരോപണം. ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ആണ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിഴല്‍ കമ്പനികളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. അതേസമയം ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. അസംബന്ധമായ ആരോപണമാണിത്. സ്വിസ് കോടതികളിലെ നടപടികളില്‍ അദാനിക്ക് പങ്കില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു
അതേസമയം, ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സെബി ചെയര്‍പെഴ്‌സണെതിരെ അന്വേഷണം വന്നേക്കും. കെ സി വേണുഗോപാല്‍ എംപി അധ്യക്ഷനായ പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധബി ബൂച്ചിനെ വിളിച്ചു വരുത്തിയേക്കുമെന്നാണ് വിവരം. സെബി ചെയര്‍പേഴ്‌സണ്‍ ഇരട്ട പദവിയിലിരുന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റി, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നിഴല്‍ കമ്പനികളില്‍ മാധബി ബൂച്ചിന് നിക്ഷേപമുണ്ട് തുടങ്ങിയ ആക്ഷേപങ്ങളിലാകും അന്വേഷണം

Related Articles

Back to top button