ന്യൂഡല്‍ഹി: ഹരിയാണയിലെ ജനങ്ങള്‍ നല്‍കിയത് താമരപ്പൂക്കാലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാണയിലെ ജനങ്ങള്‍ പുതിയ ഇതിഹാസം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ഡല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിയാണയിലെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം ലഭിച്ചത് ബി.ജെ.പിക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അധികാരമില്ലെങ്കില്‍ വെള്ളമില്ലാത്ത മീനിന്റെ അവസ്ഥയാണ് കോണ്‍?ഗ്രസിനെന്ന് അദ്ദേഹം പരിഹസിച്ചു.
നവരാത്രി ദിനത്തില്‍ ലഭിച്ച ദാക്ഷായണി ദേവിയുടെ അനു?ഗ്രഹമായാണ് ഹരിയാണയിലെ വിജയത്തെ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ?ഗീതയുടെ മണ്ണില്‍ സാധനയുടെ ജയമാണിത്. ജമ്മു കശ്മീരില്‍ സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പാണ് നടന്നത്. ഇതുതന്നെ സര്‍ക്കാരിന്റെ നേട്ടമാണ്. കശ്മീര്‍ ജനതയ്ക്ക് ജനാധിപത്യത്തിന്റെ അഭിവാദ്യം അര്‍പ്പിക്കുന്നു. ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ബി.ജെ.പിക്കാണ് ലഭിച്ചത്. വിജയത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിനെ അഭിനന്ദിക്കുന്നു. ഹരിയാണയില്‍ എല്ലാ വിഭാ?ഗം ജനങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്നും മോദി പറഞ്ഞു.
‘ഹരിയാന വീണ്ടും വീണ്ടും താമര വിരിയിച്ചു. ഇത് ഭരണഘടനയുടെ വിജയമാണ്. സത്യത്തിന്റെയും വികസനത്തിന്റെയും വിജയം കൂടിയാണിത്. ഒരിടത്തും ജനങ്ങള്‍ കോണ്‍ഗ്രസിനു രണ്ടാമൂഴം നല്‍കിയിട്ടില്ല. ആദിവാസികളെയും ദളിതരയെും പറ്റിക്കുന്ന സര്‍ക്കാരുകളായിരുന്നു കോണ്‍ഗ്രസിന്റേത്. ഭരണമാറ്റമെന്ന ചരിത്രമാണ് ഹരിയാന തിരുത്തിയത്. നുണകള്‍ക്ക് മുകളില്‍ വികസനം നേടിയ വിജയമാണിത്. ഹരിയാനയിലെ കര്‍ഷകര്‍ ബി.ജെ.പിക്കൊപ്പമാണ്. ഹരിയാനയിലെ ദളിതരെ കോണ്‍ഗ്രസ് അപമാനിച്ചു. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് ആളുകളെ തമ്മിലടിപ്പിക്കുകയാണ്. രാജ്യത്തെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍?ഗ്രസിന് പല സംസ്ഥാനങ്ങളിലും നോ എന്‍ട്രി ബോര്‍ഡാണ്. അധികാരമില്ലെങ്കില്‍ കരയിലെ മീനിന്റെ അവസ്ഥയാണ് കോണ്‍ഗ്രസിന്” – പ്രധാനമന്ത്രി പറഞ്ഞു.
ബി.ജെ.പി. സര്‍ക്കാരിന് ദീര്‍ഘകാലമായി പിന്തുണ ലഭിക്കുന്നുവെന്നും ബി.ജെ.പി. പ്രവര്‍ത്തകരുടെ പ്രയത്‌നത്തെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
52 1 minute read