KERALALATEST

‘അനന്തുവിനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊന്നു’; മൊഴി ആവര്‍ത്തിച്ച് രേഷ്മ

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച് കൊന്ന സംഭവത്തില്‍ പ്രതി രേഷ്മയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അട്ടക്കുളങ്ങര ജയിലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍.കുഞ്ഞിനെ താന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന മൊഴി രേഷ്മ ആവര്‍ത്തിച്ചു.
പ്രസവിച്ചയുടന്‍ താന്‍ തന്നെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും, കുഞ്ഞ് മരണപ്പെടുമെന്ന് തനിക്കറിയാമായിരുന്നെന്നും രേഷ്മ പറഞ്ഞു. പ്രസവിക്കാന്‍ ആരുടെയും സഹായം തേടിയിരുന്നില്ല. പൊലീസെത്തി കുഞ്ഞിനെ കണ്ടെത്തുമ്പോള്‍ പിടിക്കപ്പെടുമെന്ന് ഭയപ്പെട്ടിരുന്നു. വ്യാജ കാമുകനായ അനന്തുവിനോപ്പം ജീവിക്കാനാണ് കൃത്യം നടത്തിയതെന്നും രേഷ്മ സമ്മതിച്ചു. അതേ സമയം അനന്തു എന്ന പേരില്‍ ചാറ്റ് ചെയ്തത് ഗ്രീഷ്മയും,ആര്യയുമാണെന്ന പോലീസിന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടയാണ് രേഷ്മ അറിഞ്ഞത്.നിരന്തരമായ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഭര്‍ത്താവ് വിഷ്ണുവില്‍ നിന്നും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും രേഷ്മ പറഞ്ഞു
ഭര്‍ത്താവുമായി മാനസികമായി അകന്ന് കഴിയുകയായിരുന്നെന്നും രേഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. അനന്തു എന്ന കാമുകനെ കാണാന്‍ ശ്രമിച്ചു, ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ലെന്നും രേഷ്മ പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോജിസ്റ്റിന്റെ സാന്നിധ്യത്തില്‍ പാരിപ്പള്ളി സി.ഐ.സതികുമാറിന്റെ നേതൃത്വത്തിലായിരുന്നു രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യല്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker