BUSINESSBUSINESS NEWS

അനിക്‌സ് എഡ്യുക്കേഷന്‍ 1.5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: രാജ്യത്തെ മുന്‍നിര വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളില്‍ ഒന്നായ അനിക്‌സ് എഡ്യുക്കേഷന്‍ ഈ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ കേന്ദ്രമെന്ന നിലയില്‍ 2006ല്‍ പ്രവര്‍ത്തനം ആരംഭിച്ച അനിക്‌സ് എഡ്യുക്കേഷന്‍ ഇന്ന് ലോകമെമ്പാടുമുള്ള 20ലേറെ രാജ്യങ്ങളിലായി 300ലേറെ സര്‍വകലാശാലകളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കുന്ന സ്ഥാപനമായി വളര്‍ന്നിട്ടുണ്ട്.
ഇക്കാലയളവില്‍ അനിക്‌സ് എഡ്യുക്കേഷന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും ഗള്‍ഫ് രാജ്യങ്ങളിലേയും വിവിധ സര്‍വകലാശാലകളിലായി ഇന്ത്യയില്‍ നിന്നും 5000ലേറെ വിദ്യാര്‍ഥികളെ എത്തിച്ചു.
15ാം വാര്‍ഷികം പ്രമാണിച്ച് 1.5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് കമ്പനി പ്രഖ്യാപിച്ചു. ഈ അക്കാദമിക വര്‍ഷത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും പ്രോസസ്സിങ് ഫീ ഈടാക്കില്ല. 75,000 രൂപയാണ് പ്രോസസ്സിങ് ഫീയായി ഈടാക്കുന്നത്. ഇതിന് പുറമേ എംബിബിഎസ് പ്രവേശനത്തിന് നീറ്റില്‍ 400 മാര്‍ക്കില്‍ കൂടുതല്‍ ലഭിച്ചവര്‍ക്ക് 1000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും നല്‍കുമെന്നും മാനേജിംഗ് ഡയറക്ടര്‍ അലക്‌സ് തോമസ് അറിയിച്ചു.
മെഡിസിന്‍, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ കോഴ്‌സുകളിലേക്ക് യുഎസ്, യുകെ, കാനഡ, ഫ്രാന്‍സ്, ഇറ്റലി, യുക്രെയിന്‍, റഷ്യ, കിര്‍ഗിസ്താന്‍, അയര്‍ലന്‍ഡ്, ചെക് റിപ്പബ്ലിക്, ചൈന, ഫിലിപ്പീന്‍സ്, ജപ്പാന്‍, ലാത്വിയ, മള്‍ഡോവ, ബെലാറസ്, പോളണ്ട്, ബള്‍ഗേറിയ, അര്‍മേനിയ തുടങ്ങി 20ലേറെ രാജ്യങ്ങളിലെ സര്‍വകലാശാലകളിലേക്കാണ് അനിക്‌സ് എഡ്യുക്കേഷന്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നത്. ഐഇഎല്‍ടിഎസ് നിര്‍ബന്ധമല്ലാത്ത യു്രൈകന്‍ യൂണിവേഴ്‌സിറ്റികളില്‍ മെഡിസിന്‍, വെറ്ററിനറി, നേഴ്‌സിങ്, ഏയ്‌റോസ്‌പേസ് എന്‍ജിനീയറിങ് എന്നീ കോഴ്‌സുകളിലേക്ക് ഇന്ത്യയില്‍ നിന്നും വിദ്യാര്‍ഥികളെ എത്തിച്ച ആദ്യ സ്ഥാപനങ്ങളില്‍ ഒന്നാണ് അനിക്‌സ് എഡ്യുക്കേഷന്‍.
ഇതിനകം രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ എംബിബിഎസ് പൂര്‍ത്തിയാക്കി. ഇതില്‍ 1200 ഓളം പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.
കോവിഡ് മഹാമാരികാലത്ത് യു്രൈകന്‍ പോലുള്ള രാജ്യങ്ങളിലേക്ക് പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിദ്യാര്‍ഥികളെ എത്തിച്ച് അവരുടെ പഠനവര്‍ഷം നഷ്ടപ്പെടാതെ വിദ്യാഭ്യാസം തുടരാന്‍ അനിക്‌സ് എഡ്യുക്കേഷന്‍ നടപടി എടുത്തിരുന്നുവെന്നും അലക്‌സ് തോമസ് അറിയിച്ചു.
സര്‍വകലാശാല തെരഞ്ഞെടുക്കല്‍, പ്രവേശനത്തിന് ആവശ്യമായ ഡോക്യുമെന്റേഷന്‍, വിമാന ടിക്കറ്റ് ബുക്കിങ്, പിക്കപ്പ്, ഡ്രോപ്പ് ഉള്‍പ്പെടെ അവിടെ എത്തിക്കഴിഞ്ഞാല്‍ ആവശ്യമായ സേവനങ്ങള്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, ഹോസ്റ്റല്‍ സൗകര്യം തുടങ്ങി വിദ്യാര്‍ഥികളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒരു മികച്ച ഗൈഡ് എന്ന നിലയിലാണ് അനിക്‌സ് എഡ്യുക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker