LATESTBREAKING NEWSKERALA

അനിൽകാന്ത് പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽകാന്ത് ചുമതലേൽക്കും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ, ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ എന്നിവർ കൂടി അടങ്ങിയ പട്ടികയിൽ നിന്നാണ് അനിൽകാന്തിനെ തെരഞ്ഞെടുത്തത്.

നിലവിൽ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ് അനിൽകാന്ത്. പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2022 ജനുവരി വരെയാണ് സർവീസ് കാലാവധി.

യുപിഎസ്‌സി നൽകിയ പട്ടികയിൽ സുദേശ് കുമാറാണ് ഒന്നാമതായി ഉണ്ടായിരുന്നത്. എന്നാൽ മകൾ പൊലീസുകാരനെ മർദിച്ചത്, ക്യാമ്പ് ഫോളോവർമാരെ ദാസ്യപ്പണിയെടുപ്പിച്ചു തുടങ്ങിയ വിവാദങ്ങൾ സുദേശ് കുമാറിന് തിരിച്ചടിയായി. പൊലീസ് സംഘടനകൾക്കും സുദേശ് പ്രിയങ്കരനായിരുന്നില്ല എന്നാണ് റിപ്പോർട്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker