മുംബൈ: ഭിന്നലിഗംക്കാരിയും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതായി കുടുംബം. പണം നല്‍കുന്നതിനെചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. സച്ചിന് ചിറ്റോളെ എന്നയാളുടെ കുട്ടിക്കാണ് ദാരുണമായ സംഭവമുണ്ടായത്.
ദക്ഷിണ മുംബൈയിലെ അംബേദ്കര്‍ നഗര്‍ ചേരികളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത് എന്ന് പ്രാദേശിക കഫെ പരേഡ് പോലീസ് പറഞ്ഞു. മാതാപിതാക്കള്‍ ഉറങ്ങിയ സമയത്താണ് ഇത്തരത്തില്‍ പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. പിന്നീട്, തുറമുഖത്ത് എത്തിയ ശേഷം കുഞ്ഞിനെ വെള്ളം നിറച്ച കുഴിയിലേക്ക് വലിച്ചെറിയുകയും ചെയ്തു.
കണ്ണു എന്ന് വിളിക്കുന്ന കന്‍ഹയ്യ ചൗഗുലെ എന്ന ഭിന്നലിംഗക്കാരി കുഞ്ഞ് പിറന്ന അംബേദ്കര്‍ നഗറിലെ സച്ചിന് ചിറ്റോളിന്റെ വീട്ടിലെത്തിയതായി പോലീസ് പറഞ്ഞു.
30 കാരിയായ കണ്ണു വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വീട്ടിലേക്ക് എത്തിയിരുന്നു. ഹിന്ദു പാരമ്പര്യമനുസരിച്ച് സാരിയും തേങ്ങയും സഹിതം സംഭാവനയോ അനുഗ്രഹമോ ആയി 1100 രൂപ ആവശ്യപ്പെട്ടതായും ചിറ്റോളിന്റെ പ്രസ്താവനയില്‍ പറയുന്നു.
കൊവിഡ് ലോക് ഡൗണ്‍ തുടങ്ങിയതിന് ശേഷം ഗ്രഹനാഥന് ജോലി ഉണ്ടായിരുന്നില്ല. അതിനാല്‍, പണം നല്‍കാനാവില്ലെന്ന് കണ്ണുവിനോട് പറഞ്ഞു. എന്നാല്‍, ആചാരത്തിന്റെ ഭാഗമായി അവര്‍ സാരിയും തേങ്ങയും നല്‍കിയിരുന്നു.
എന്നാല്‍, സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും പണം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയുമായിരുന്നു. പിന്നീട്, ഇത് വാദ പ്രതിവാദമായി മാറുകയായിരുന്നു. പിന്നീട്, ചിറ്റോളി അവരെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് പിന്നീട് സുഹൃത്ത് സോനു കാലെയോട് കണ്ണു വിവരം അറിയിക്കുകയായിരുന്നു. അതിന് പ്രതികാരം ചെയ്യണമെന്ന് ഇരുവരും തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ചിറ്റോളിന്റെ വീട്ടിലെത്തുകയും കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുകയുമായിരുന്നു.
ശനിയാഴ്ച രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് കുഞ്ഞ് തങ്ങളുടെ അടുത്തില്ലെന്ന് മാതാപിതാക്കള്‍ അറിഞ്ഞത്. പിന്നീട്, പോലീസ് ചോദ്യം ചെയ്തപ്പോള്‍ കണ്ണുവുമായി തര്ക്കമുണ്ടായകാര്യം സച്ചിന് പറഞ്ഞത്. ഇതോടെയാണ് കേസില്‍ കണ്ണു അറസ്റ്റ് ചെയ്തത്.