ENTERTAINMENTMALAYALAM

അനുപമ പരമേശ്വരന്റെ ബോസ്സി ലുക്കിന് പിന്നിലെ സീക്രട്ട്

ചുരുങ്ങിയ കാലത്തിനുള്ളില്‍ നാല് ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലും ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. ‘പ്രേമ’ത്തിലെ മേരിയെ അവതരിപ്പിച്ചുകൊണ്ട് ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറിയ അനുപമക്ക് ഇപ്പോള്‍ ഏറ്റവും തിരക്കുള്ളത് തെലുങ്കിലാണ്.
സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവ് ആണ് അനുപമ. നല്ല നല്ല ഫോട്ടോകളിലൂടെയും രസകരമായ വീഡിയോയിലൂടെയും അനു നിരന്തരം ആരാധകരെ സോഷ്യല്‍ മീഡിയയിലൂടെ എന്റര്‍ടൈന്‍ ചെയ്യിക്കാറുണ്ട്. ആകര്‍ഷണമായ ക്യാപ്ഷന്‍സാണ് പലപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇപ്പോഴിതാ അനുപമയുടെ മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു.
അനിയന്റെ ഷര്‍ട്ട് കട്ട് എടുത്ത് ഇട്ട് മുതലാളിയായി ചമഞ്ഞ് കിടക്കുന്ന ഒരു ഫോട്ടോയാണ് അനു പങ്കുവച്ചിരിയ്ക്കുന്നത്. കറുത്ത കൂളിങ് ഗ്ലാസ് കൂടെയാവുമ്പോള്‍ ശരിക്കുമൊരു ബോസ്സ് ലുക്ക് തന്നെയാണ്.
കഴിഞ്ഞ ദിവസം അനുപമ പങ്കുവച്ച ലോക്ക്ഡൗണ്‍കാല ബോറടിയെ കുറിച്ചുള്ള ഒരു വീഡിയോ വൈറല്‍ ആയിരുന്നു. ‘ബോറടി എന്നെ ബാധിച്ചാല്‍, ചുറ്റുമുള്ളവരെല്ലാം ഇരകളാണ്,’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയര്‍ ചെയ്തത്. സോഫയില്‍ ഇരുന്ന് കാര്യമായെന്തോ എഴുതി കൊണ്ടിരിക്കുന്ന സഹോദരനെ ശല്യപ്പെടുത്തുന്ന അനുപമയെ ആണ് വീഡിയോയില്‍ കാണാനാവുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker