BREAKING NEWSKERALALATEST

അനുവാദമില്ലാതെ പുസ്തക രചന; നടപടി കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്, സഭയിലെ വിശദീകരണത്തിലും വ്യക്തതയില്ല

തിരുവനന്തപുരം: ഒരേ വീഴ്ച വരുത്തിയ രണ്ട് മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് വ്യത്യസ്തമായ നടപടി. കെ കെ രമ നിയമസഭയില്‍ ഇന്നയിച്ച ചോദ്യത്തിന് രേഖ മൂലം മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഈ ഇരട്ടത്താപ്പ് ഒരിക്കല്‍കൂടി വ്യക്തമായത്.
സര്‍വ്വീസ് ചട്ടം ലംഘിച്ച് പുസത്കമെഴുതിയതിന് ജേക്കബ് തോമസിനെതിരെ എടുത്ത നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ എന്ന കെ കെ രമയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ രേഖാ മൂലമുള്ള മറുപടി ഇങ്ങിനെയാണ്
‘1966െല Police Forces (Retsrictions of Right) Act se Section 3ന്റെ ലംഘനം നടതായി കണ്ടതിനാല്‍, ടി നിയമത്തിലെ വകുപ്പ് 4 പ്രകാരം ക്രിമിനല്‍ നടപടിയും, 1968ലെ All India Service (Conduct) Rules ന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് കണ്ടതിനാല്‍, 1969െല All India Service (Discipline &
Appeal) Rulesse Rule 8 പ്രകാരം വകുപ്പ്തല നടപടിയുമാണ് മുന്‍ വിജിലന്‍സ് ഡയറക്ര്‍ ജേക്കബ്ബ് തോമസിനെതിരെ ആരംഭിച്ചിട്ടുള്ളത്’
സമാന സ്വാഭവമുള്ള പുസത്കം എഴുതിയ എം ശിവശങ്കര്‍ ഐ എഎസ് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടപടി എടുത്തിട്ടില്ലെന്നും മറുപടി നല്‍കിയിട്ടുണ്ട്.ജേക്കബ് തോമസിനെതിരെ ശിക്ഷ നടപടികള്‍ സീകരിക്കുന്നതിന് അടിസ്ഥാനമായ ചട്ടങ്ങള്‍ ,ശിവശങ്കരിന്റെ കാര്യത്തില്‍ ഉപയോഗിക്കുന്നതില്‍ ഉണ്ടായ വൈരുദ്ധ്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ, ജേക്കബ് തോമസിനെതിരായ നടപടിയുടെ വിശദാംശങ്ങള്‍ ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker