മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടി അനുശ്രീ. ശാലീന സൗന്ദര്യം കൊണ്ടും അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ടും മലയാളികളുടെ മനസില്‍ അനുശ്രീയ്ക്ക് എന്നും നാടന്‍ സുന്ദരിയുടെ ഭാവമാണ്. ഒപ്പം മോഡേണ്‍ വേഷങ്ങളും താരത്തിന് ഒരുപോലെ ഇണങ്ങുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായി ഇടപെടുന്ന താരം വിശേഷങ്ങള്‍ പങ്കുവക്കാറുണ്ട്. നടിയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കേരളപെണ്ണായി അണിഞ്ഞൊരുങ്ങാന്‍ തനിക്കെപ്പോഴും ഇഷ്ടമാണെന്ന് പറയുകയാണ് അനുശ്രീ ഇപ്പോള്‍. സാരിയും ദാവണിയുമെല്ലാം അണിഞ്ഞുള്ള ഒരുപിടി ചിത്രങ്ങളും അനുശ്രീ പങ്കുവച്ചിട്ടുണ്ട്.