BREAKING NEWSWORLD

അന്ന് അവര്‍ തന്നേയും കുടുംബത്തെയും ബന്ദികളാക്കിയേനെ; വെളിപ്പെടുത്തലുമായി സെലന്‍സ്‌കി

കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ തന്നേയും കുടുംബത്തേയും ബന്ദികളാക്കുന്നതിന്റെ വക്കോളം റഷ്യന്‍ സേന എത്തിയിരിരുന്നുവെന്ന് വെളിപ്പെടുത്തി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അധിനിവേശം വളരെ ശക്തമായി നിലനില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു ശ്രമമുണ്ടായതെന്നും സെലന്‍സ്‌കി പറയുന്നു.
17 വയസ്സുള്ള മകളേയും ഒന്‍പത് വയസ്സുള്ള മകനേയും വിളിച്ചുണര്‍ത്തി ബോംബാക്രമണം ആരംഭിച്ചിരിക്കുന്നുവെന്ന തനിക്കും ഭാര്യ ഒലേന സെലന്‍സ്‌കയ്ക്കും പറയേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ താനാണ് റഷ്യയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഒരു സുരക്ഷിത സ്ഥാനമല്ലെന്ന് തിരിച്ചറിയുകയും ചെയ്തു. റഷ്യന്‍ സൈന്യം പാരച്ചൂട്ടിന്റെ സഹായത്തോടെ കീവിലേക്ക് എത്തിയിരുന്നു. അത്തരം ദൃശ്യങ്ങള്‍ സിനിമകളില്‍ മാത്രമാണ് കണ്ടിട്ടുള്ളത്.
റഷ്യന്‍ സൈന്യത്തിന്റെ നീക്കത്തിന് പിന്നാലെ തന്റെ ഔദ്യോഗിക വസതി ഉള്‍പ്പെട്ട മേഖലയെ എപ്രകാരമാണ് സുരക്ഷിതമാക്കിയതെന്നും അഭിമുഖത്തില്‍ സെലന്‍സ്‌കി പറയുന്നു.റഷ്യന്‍ സൈന്യം പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ച് കയറാന്‍ രണ്ട് തവണ ശ്രമിച്ചെന്നും ഈ സമയം സെലന്‍സ്‌കിയുടെ ഭാര്യയും കുട്ടികളും അവിടെയുണ്ടായിരുന്നുവെന്നും യുക്രൈന്‍ സൈന്യത്തിലെ ഇന്റലിജന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഒലെക്‌സൈ അറസ്‌റ്റോവിക് പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker