ENTERTAINMENTBOLLYWOOD

‘അന്യൻ’ ബോളിവുഡിലേക്ക്; രണ്‍വീർ സിംഗ് നായകനാകും

തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റായ ചിത്രം അന്യന്‍ ബോളിവുഡിലേക്ക്. റിലീസ് ചെയ്ത് പതിനാറ് വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴ് ചിത്രം സംവിധാനം ചെയ്ത ശങ്കർ തന്നെയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും ഒരുക്കുന്നത്. ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന കാര്യം രൺവീർ തന്നെയാണ് ആരാധകരെ അറിയിച്ചത്. പാൻ-ഇന്ത്യ പ്രൊജക്റ്റായ ചിത്രം 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

‘ഇന്ത്യൻ സിനിമയുടെ മുൻനിര ദീര്‍ഘവീക്ഷകരിൽ ഒരാളായ ശങ്കറുമൊത്ത് സഹകരിച്ച് പ്രവർത്തിക്കാൻ പോകുന്നു എന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു’ എന്നാണ് രൺവീർ ട്വീറ്റ് ചെയ്തത്. രണ്‍വീർ സിംഗുമൊത്ത് അന്യൻ പുനരാവിഷ്കരിക്കുന്ന സന്തോഷം ശങ്കറും പങ്കുവച്ചിട്ടുണ്ട്. പെന്‍മൂവിസിന്‍റെ ബാനറിൽ ഡോ.ജയന്തിലാല്‍ ഗാഡയാണ് ചിത്രം നിർമ്മിക്കുന്നത്.

Related Articles

Back to top button