BREAKINGKERALA
Trending

അന്‍വറിനെ തള്ളി, ശശിയെ പിന്തുണച്ച് ഗോവിന്ദന്‍; പരാതിയില്‍ കാതലായ പ്രശ്‌നം ഒന്നുമില്ല, ശശിയെ ബോധപൂര്‍വ്വം അപമാനിക്കുന്നു

തിരുവനന്തപുരം: സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ പിവി അന്‍വറിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മലപ്പുറം ജില്ലാ സെക്രട്ടറി ആര്‍എസ്എസ് എന്ന് അന്‍വര്‍ പ്രചരിപ്പിക്കുകയാണ്. എല്ലാ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പി ശശിക്കെതിരായ അന്‍വറിന്റെ പരാതിയില്‍ കാതലായ പ്രശ്‌നം ഒന്നുമില്ലെന്നും പി ശശിയെ ബോധപൂര്‍വ്വം അപമാനിക്കാനുള്ള പ്രയോഗം മാത്രമാണെന്നും എംവി ?ഗോവിന്ദന്‍ പറഞ്ഞു.
റിയാസ് ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് എംഎല്‍എ ആയതും പിന്നീട് മന്ത്രിയായതും. സിപിഎമ്മില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ല എന്നത് പച്ചക്കള്ളമാണ്. ജമാഅത്തെ ഇസ്ലാമി നേതാവ് ആരിഫ് അലി ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. എന്തിനായിരുന്നു ആ ചര്‍ച്ച എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഡിഎഫ് കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും എംവി ?ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. പി ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടിക്ക് പരിശോധിക്കാന്‍ ഒന്നുമില്ല. വസ്തുതയില്ലാത്ത കാര്യങ്ങളാണ് പരാതിയിലുള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗമാണ് ശരിയെന്നാണ് സിപിഎം നിലപാട്. പിആര്‍ ഏജന്‍സിയാണ് അഭിമുഖത്തിന് സമീപിച്ചതെന്ന ഹിന്ദുവിന്റെ വാദം തെറ്റെന്നും എംപി ഗോവിന്ദന്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ് ആണ്. പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ സമ്മതിച്ചു. എഡിജിപി എംആര്‍ അജിത് കുമാര്‍ -ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടി ഉണ്ടാകും.
പാര്‍ട്ടിയും സര്‍ക്കാരും നല്ല നിലയില്‍ മുന്നോട്ട് പോകുന്നതിനിടെ അക്രമണങ്ങള്‍ നേതൃത്വത്തിനെതിരെ ഉണ്ടാകുന്നു. അതിനായുളള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍. ഇതിന് വലതുപക്ഷ മാധ്യമങ്ങളും സഹായിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമാണുളളത്. ഇതില്ലാതാക്കാന്‍ ശ്രമം നടക്കുന്നു. ആര്‍എസ്എസ് ബന്ധമെന്ന പ്രചരണം ഇതിന്റെ ഭാഗമാണ്. തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എല്‍ഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാല്‍ തൃശ്‌സൂരില്‍ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിനുളള പ്രധാന കാരണം. 86,000 വോട്ട് കുറഞ്ഞു. എന്നാല്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകള്‍ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ വോട്ടാണ് നഷ്ടമായത്. അത് അവര്‍ തന്നെ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിടുന്നില്ലെന്നേയുളളു. സംസ്ഥാന സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഉണ്ടെന്ന് പ്രചാരവേല നടത്തുന്നു. സര്‍ക്കാരിന് പി ആര്‍ സംവിധാനം ഇല്ല. മുഖ്യമന്ത്രി അത് വിശദീകരിച്ചിട്ടും സംശയമുണ്ടാക്കുന്ന പ്രചാരവേല മാധ്യമങ്ങള്‍ നടത്തുന്നുവെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Related Articles

Back to top button