തിരുവനന്തപുരം: അശ്രദ്ധ പ്രതികള്‍ക്ക് സഹായകരമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും അശ്രദ്ധ പലപ്പോഴും പ്രതികള്‍ക്ക് സഹായകരമാകുന്നുവെന്ന് ഹൈക്കോടതി. എന്‍ഡിപിഎസ് നിയമപ്രകാരം കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമര്‍ശം. കൃത്യമായ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ 180 ദിവസത്തിന് ശേഷം കസ്റ്റഡി കാലാവധി നീട്ടാനാവില്ല.
സംസ്ഥാന പൊലീസ് മേധാവിയും പ്രോസിക്യൂഷന്‍ മേധാവിയും ഇക്കാര്യത്തില്‍ ശ്രദ്ധ കൊടുക്കണം. വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ആവശ്യമായ പരിശീലനം നല്‍കണമെന്നും കോടതി വ്യക്തമാക്കി. ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള തൃശ്ശൂര്‍ സ്വദേശിയുടെ ജാമ്യഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
***