BREAKING NEWSKERALA

അപകടങ്ങള്‍ കൂടുന്നു, പൊലീസ് പറയുന്നു… പ്രഭാതസവാരി പുലര്‍ന്നിട്ടു മതി, കറുപ്പുടുപ്പും, കറുത്ത കുടയും വേണ്ട’

തിരുവനന്തപുരം; പ്രഭാതസവാരി കഴിയുന്നതും നേരം പുലര്‍ന്ന ശേഷമാകുന്നതാണു ഉചിതമെന്നു പൊലീസ്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ടുകേട്ടും നടക്കുന്നത് ശ്രദ്ധ വഴിതെറ്റിച്ചേക്കും. കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചതോടെ പ്രഭാത നടത്തക്കാരുടെ എണ്ണം കൂടി. ഇതോടൊപ്പം കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നിര്‍ദേശങ്ങള്‍.
വെളിച്ചമില്ലായ്മയും വസ്ത്രത്തിന്റെ ഇരുണ്ട നിറങ്ങളും ടാര്‍ റോഡും ഉള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് പോലും കാണുക ദുഷ്‌കരമാണ്. കാല്‍നട യാത്രക്കാരനെ, വളരെ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞാല്‍ മാത്രമേ ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ കഴിയൂ. മഴ, മൂടല്‍മഞ്ഞ്, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവയും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
പൊലീസ് നിര്‍ദേശങ്ങള്‍: നടക്കാനായി കഴിയുന്നതും മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക. വെളിച്ചമുള്ളതും നടപ്പാതകള്‍ ഉള്ളതുമായ റോഡുകള്‍ ഉപയോഗിക്കാം. തിരക്കേറിയതും വാഹനങ്ങളുടെ വേഗം കൂടുതലുമുള്ള റോഡുകള്‍ ഒഴിവാക്കുക. നടപ്പാത ഇല്ലാത്ത റോഡുകളില്‍ വലതുവശം ചേര്‍ന്നു നടക്കുക. ഇരുണ്ട നിറമുള്ള വസ്ത്രം ഒഴിവാക്കുക. വെളുത്തതോ ഇളം നി!റമുള്ളതോ ആയ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. റിഫ്‌ലക്ടീവ് ജാക്കറ്റുകളോ വസ്ത്രങ്ങളോ ഉപയോഗിക്കുന്നതും നല്ലത്. പ്രഭാതസവാരിക്കു പോകുമ്പോള്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേകം ശ്രദ്ധിക്കണം. വര്‍ത്തമാനം പറഞ്ഞ് കൂട്ടംകൂടി നടക്കുന്നത് ഒഴിവാക്കണം. മൂടല്‍മഞ്ഞ്, മഴ എന്നീ സന്ദര്‍ഭങ്ങളിലും കറുത്ത കുട പിടിച്ച് നടക്കുന്നതും ഒഴിവാക്കുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker