KERALAKOTTAYAMLATESTLOCAL NEWS

അപകടസമയത്ത് വേഗം 145 കിലോമീറ്റർ; ചങ്ങനാശേരിയില്‍ മൂന്നുപേരുടെ ജീവനെടുത്ത ബൈക്കിന്റെ മരണയോട്ടം

കോട്ടയം: കഴിഞ്ഞ ദിവസം ചങ്ങനാശേരിയില്‍ ബൈപാസിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. റേസിങ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് പി എസ് ശരത്തിന്റെ ബൈക്കിന്റെ വേഗം 145 കിലോമീറ്ററായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ശരത്തിന്റെ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിന് വേഗം സംബന്ധിച്ച വിവരം ലഭിച്ചത്. ഹെൽമറ്റ് ക്യാമറയിൽ രണ്ട് ഫയലുകളാണുള്ളതെന്ന് ഡിവൈ എസ് പി ആർ. ശ്രീകുമാർ പറഞ്ഞു. ‘ഇടയ്ക്കിടെ ക്യാമറ സ്പീഡോ മീറ്ററിലേക്ക് ഫോക്കസ് ചെയ്യുന്നുണ്ട്. ഇതിൽ 144-145 കിലോമീറ്ററാണ് വേഗം കണിക്കുന്നത്. രണ്ടാമത്തെ ഫയലിൽ അപകടത്തിന്റെ തുടക്കത്തിലെ ദൃശ്യമാണന്നും ആർ ശ്രീകുമാർ പറഞ്ഞു.

സൗത്ത് സോൺ ട്രാഫിക് എസ് പി ബി കൃഷ്ണകുമാർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. പ്രദേശത്ത് അപകടങ്ങൾ ഒഴിവാക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യാനും പരിശോധനകൾ കർശനമാക്കാനും എസ് പി നിർദേശം നൽകി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker