KERALALATEST

അപവാദ പ്രചാരണം; ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി ഭാഗ്യലക്ഷ്മി

 


തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ ശാന്തിവിള ദിനേശിന് എതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. തനിക്കെതിരെ അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ചാണ് പരാതി.

പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. പൊലീസ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി പൊലീസ് താക്കീത് ചെയ്തു.

സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ ശാന്തിവിള ദിനേശിന് എതിരെയും ഭാഗ്യലക്ഷ്മി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവര്‍ പരസ്പരം വാക്പോര് നടത്തിയിരുന്നു. നിലവില്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ജാമ്യത്തിലാണ് ഭാഗ്യലക്ഷ്മി.

Related Articles

Back to top button