KERALABREAKING NEWSLATEST

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളടക്കം അഞ്ചു മരണം

അബുദാബി: ബുധനാഴ്ച രാവിലെ അബുദാബിയുടെ പടിഞ്ഞാറന്‍ പ്രാവശ്യയായ ഹലീബിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു. മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണി പുഴ സ്വദേശി ഇബ്രാഹിം മഠത്തില്‍ (57), ചാലിശ്ശേരി സ്വദേശി രാജു ചീരന്‍ സാമുവല്‍(42 ), ഗുജറാത്ത് സ്വദേശി പങ്കില്‍ പട്ടേല്‍(26) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.
എല്‍ ആന്റ് ടി കമ്പനിയിലെ ജീവനക്കാരായ മൂന്നുപേരും ബുധനാഴ്ച രാവിലെ ഒമ്പതിന് ഓഫീസില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.
ഇടവഴിയില്‍ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഇബ്രാഹിം ഓടിച്ച വാഹനത്തില്‍ അബുദാബി ഭാഗത്ത് നിന്നും വന്ന അറബ് വംശജര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ്ക്രൂയിസര്‍ വാഹനം ഇടിച്ചായിരുന്നു അപകടം. മരിച്ച മറ്റു രണ്ടു പേര്‍ അറബ് വംശജരാണെന്നാണ് വിവരം. അബുദാബി ബദാസായിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിക്കും. ഷഹറാബിയാണ് മരിച്ച ഇബ്രാഹിമിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.

Related Articles

Back to top button