KERALALATEST

അബു ജുമൈല രചിച്ച ‘പ്രവാചകന്‍’ എന്ന വിവര്‍ത്തന ഗ്രന്ഥവും ‘എന്റെ പേര്’ എന്ന കവിതാ സമാഹാരവും പ്രകാശനം ചെയ്തു

അബു ജുമൈല രചിച്ച പ്രവാചകന്‍ എന്ന ഖലീല്‍ ജിബ്രാന്‍ വിവര്‍ത്തന ഗ്രന്ഥത്തിന്റെയും എന്റെ പേര് എന്ന കവിതാ സമാഹാരത്തിന്റെയും പ്രകാശന കര്‍മ്മം എ എം ആരിഫ് എം.പിയും കേരളാ ബാങ്ക് ഡയറക്ടര്‍ എം. സത്യപാലനും ചേര്‍ന്ന് നിര്‍വഹിച്ചു. കഥാകൃത്ത് പി ജെ ജെ ആന്റണി, കേരളാ ബാങ്ക് റീജണല്‍ ഓഫീസ് ജനറല്‍ മാനേജര്‍ ലതാ പിള്ള എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ബി.ജോസുകുട്ടി അധ്യക്ഷത വഹിച്ചു. യു. അജിത് പുസ്തക പരിചയം നടത്തി. വയലാര്‍ ഗോപാലകൃഷ്ണന്‍, ഡോ. നെടുമുടി ഹരികുമാര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍, വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ആര്യാട് ഭാര്‍ഗവന്‍, ടോമി ഈപ്പന്‍, വിനയശ്രീ, പി. വിശ്വനാഥ്, ഫിലിപ്പോസ് തത്തംപള്ളി, കെ.പി. പ്രീതി, എസ് ലത, വി ബി പത്മകുമാര്‍, പി എം പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker