അഭയയ്ക്ക് നൂറുശതമാനം നീതിലഭിച്ചുവെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍. ജനങ്ങള്‍ക്ക് കോടതിയോടുള്ള വിശ്വാസം വര്‍ധിച്ചു. മൂന്ന് പതിറ്റാണ്ട് നടത്തിയ നിയമപോരാട്ടത്തിന്റെ വിജയമാണിത്. ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറയുന്നതായും ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ കേസിനുവേണ്ടി നടത്തിയത്.
അഭയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഫാ. തോമസ് എം. കോട്ടൂര്‍ കാന്‍സര്‍ രോഗിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് സിസ്റ്റര്‍ സെഫിയുടെ അഭിഭാഷകനും വാദിച്ചു