തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോ?ഗത്തില്‍ പങ്കെടുക്കാതെ ഇ.പി ജയരാജന്‍. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ വെച്ചാണ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ.പിയെ നീക്കിയത്. യോഗത്തിന് ശേഷം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി. ജയരാജന്‍ കണ്ണൂരിലേക്ക് പോയിരുന്നു.
നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമാണ് ഇ.പി ജയരാജന്‍. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറിനെ കണ്ട വിഷയത്തിലാണ് ഇ.പിക്ക് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടത്. ഇതില്‍ കടുത്ത അമര്‍ഷത്തോടെയാണ് കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ മടങ്ങി പോയത്. ഇക്കാര്യങ്ങളെല്ലാം വിശദമാക്കി ആത്മകഥ എഴുതുമെന്നാണ് ഇ.പിയുടെ പ്രഖ്യാപനം.
60 Less than a minute