LATESTNATIONAL

അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ തമിഴ്‌നാട് വിജിലന്‍സ് ഡിജിപി

ചെന്നൈ: തമിഴ്‌നാട് പൊലീസിന്റെ വിജിലന്‍സ്, അഴിമതി വിരുദ്ധ വിഭാഗം ഡിജിപിയായി ഐപിഎസ് ഉദ്യോഗസ്ഥന്‍ പി. കന്തസ്വാമിയെ ഡിഎംകെ സര്‍ക്കാര്‍ നിയമിച്ചു. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് ഏറ്റുമുട്ടല്‍ കേസില്‍ 2010ല്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്തത് കന്തസ്വാമിയായിരുന്നു.
അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ മന്ത്രിസഭയിലെ അഴിമതിക്കാരായ മന്ത്രിമാര്‍ക്കെതിരെ നീങ്ങുമെന്ന് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം എം.കെ. സ്റ്റാലിന്‍ പ്രസ്താവിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും വിജിലന്‍സ് വിഭാഗത്തിനും പ്രതിപക്ഷത്തായിരുന്ന ഡിഎംകെ നിരവധി അഴിമതി ആരോപണങ്ങളും പരാതികളും സമര്‍പ്പിച്ചിരുന്നു.
തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ കന്തസ്വാമി സിബിഐ ഐജി ആയിരിക്കുമ്പോഴാണ് അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കി. 2007ല്‍ ഗോവയില്‍ ബ്രിട്ടിഷ് കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടിയത് കന്തസ്വാമിയുള്‍പ്പെട്ട സംഘമാണ്. മാത്രമല്ല, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്എന്‍സി – ലാവ്‌ലിന്‍ കേസും ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker