HEALTHLATEST

അമൃതയുടെ ചെലവ് കുറഞ്ഞ പി എ പി ആര്‍ കിറ്റുകള്‍

കൊച്ചി: അമൃതയിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇന്ത്യയില്‍ ആദ്യമായി മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ചെലവ് കുറഞ്ഞ പവ്വര്‍ എയര്‍ പ്യൂരിഫയിങ് റെസ്പിറേറ്റര്‍ ( പി എ പി ആര്‍ ) കിറ്റുകള്‍ രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്തു .അമൃത മള്‍ട്ടി മോഡല്‍ ആപ്ലിക്കേഷന്‍സ് ആന്റ് ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ഇന്‍ട്രാക്ഷന്‍സ് (AMMICHI ) ലാബുകളുമായി ചേര്‍ന്ന് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ,അമൃത വിശ്വ വിദ്യാ പീഠത്തിലെ അക്കാദമിക് ഡിപ്പാര്ട്ടുമെന്റുകള്‍ ,റിസര്‍ച്ച് സെന്റര്‍ എന്നിവയാണ് പി എ പി ആര്‍ വികസിപ്പിച്ചെടുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ഇതുവരെ രാജ്യത്തു ആവശ്യമായവ ഇറക്കുമതി ചെയ്യുകയായിരുന്നു .വിപണിയില്‍ 70,000 മുതല്‍ 1,50,000രൂപയ്ക്ക് ഇവ വില്പന നടത്തുമ്പോള്‍ അമൃത പി എ പി ആര്‍ കിറ്റുകളുടെ വില 30,000 രൂപ മാത്രം ആയിരിക്കുമെന്നം ലാബ് ഡയറക്ടര്‍ ഡോ. ഭവാനി റാവു അറിയിച്ചു . ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇതിന് സംരക്ഷിക്കാനാകും . സുരക്ഷിതത്വം , ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യപ്രദം , ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഉപയോഗിക്കാം എന്നിവ ഇതിന്റെ മറ്റ് ചില പ്രത്യകതകളാണ് .മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഉപയോഗിച്ചശേഷം അവരുടെ ഫീഡ്ബാക്കുകള്‍ക്ക് അനുസ്രതമായിട്ടുള്ള മികച്ച പി എ പി ആര്‍ കിറ്റുകളായിരിക്കും ഉല്പാദിപ്പിച്ചു വിപണിയില്‍ എത്തിക്കുകയെന്ന് ഓംനെക്‌സ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ അറിയിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker