KERALABREAKING NEWS

അമേരിക്കയില്‍നിന്ന് ദുബായിലേക്ക്; മുഖ്യമന്ത്രിയുടെ മടക്കം ഒരാഴ്ച കഴിഞ്ഞ്

തിരുവനന്തപുരം: അമേരിക്കയില്‍ ചികിത്സകഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയില്‍ മാറ്റം. ദുബായില്‍ എത്തുന്ന അദ്ദേഹം ഒരാഴ്ച യു.എ.ഇ. സന്ദര്‍ശിച്ച് വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ദുബായ് എക്‌സ്‌പോയിലെ കേരള പവിലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ അവിടത്തെ മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഫെബ്രുവരി ഏഴിന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എസില്‍നിന്ന് അദ്ദേഹം ശനിയാഴ്ച എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
ഫെബ്രുവരി 3, 4 തീയതികളില്‍ ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാനും വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കാനും യു.എ.ഇ.യിലേക്ക് വീണ്ടും പോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker