BREAKING NEWSKERALALATEST

അമ്പലപ്പുഴ അപകടമരണം;’കുഴി മാത്രമല്ല പ്രശ്‌നം,വെളിച്ചക്കുറവും ട്രാഫിക് മാനേജ്‌മെന്റിന്റെ അപര്യാപ്തതയും കാരണമായി’: കലക്ടര്‍

അമ്പലപ്പുഴ:കുഴികണ്ട് ബൈക്ക് വെട്ടിക്കവേ ബസ്സിടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.ഡ്രൈവര്‍ റിഷി കുമാറിനെതിരെ ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാ കേസ്.ബസിന്റെ ഒരു ഭാഗം ഹൈവേയില്‍ കയറ്റിയാണ് പാര്‍ക്ക് ചെയ്തിരുന്നത്.ബൈക്ക് ബസില്‍ തട്ടിയത് ഇത് മൂലമെന്ന് എഫ് ഐ ആറില്‍ പറയുന്നു .റിഷി കുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്.അമ്പലപ്പുഴയിലെ ബൈക്ക് അപകടസ്ഥലം ആലപ്പുഴ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു തഹസീല്‍ദാറോട് അടിയന്തര റിപ്പോര്‍ട് തേടിയെന്ന് ജില്ലാ കളക്ടര്‍.പറഞ്ഞു റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു കൂട്ടും.കുഴി മാത്രമല്ല അപകടകാരണം.മതിയായ ലൈറ്റ് ഇല്ലാത്തതുംട്രാഫിക് മാനേജ്‌മെന്റിന്റെ അപര്യാപ്തതയും കാരണങ്ങളാണ്.ദേശീയ പാത്രയിലെ മുഴുവന്‍ കുഴികളും ഇന്ന് നേരിട്ട് പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
ആലപ്പുഴ പുന്നപ്ര ദേശീയപാതയില്‍ കുറവന്‍തോട് വെച്ചാണ് അപകടം നടന്നത്. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (ഉണ്ണി 28 ) ആണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസില്‍ തട്ടി പിന്നീട് ലോറിക്കടയില്‍ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker