ENTERTAINMENTMALAYALAM

അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുത് എന്ന് കര്‍ശ്ശന താക്കീത്; ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി

കൊച്ചി: നടി അമ്പിളിദേവിയുടെ ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന് മുന്‍കൂര്‍ ജാമ്യം. കര്‍ശ്ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നുതന്നെ ആദിത്യനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നുമാണ് അമ്പിളി ദേവിയുടെ പരാതി.
അമ്പിളി ദേവിയുടെ പരാതിയില്‍ പോലീസ് ആദിത്യന്‍ ജയന് എതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് ആദിത്യന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ കഴിഞ്ഞ ഏപ്രിലില്‍ ആദിത്യന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker