വിവാഹ ദിനത്തില്‍ അത്രയേറെ പ്രിയപ്പെട്ട മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ അസാനിദ്ധ്യം വേദനയുളവാക്കുന്ന കാര്യമല്ലേ? അമ്മയുടെ ചിത്രം നെഞ്ചോടു ചേര്‍ത്തുപിടിച്ച് വിവാഹ മണ്ഡപത്തിലേക്കെത്തുന്ന പാകിസ്ഥാന് വധുവിന്റെ ദൃശ്യങ്ങള്‍ കണ്ണീരണിയിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ട അമ്മയുടെ ചിത്രമാണ് വധു തന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ചത്.
ചുവന്ന വിവാഹ വസ്ത്രമണിഞ്ഞ വധു പിതാവിന്റെ കരങ്ങള്‍ പിടിച്ച് വിവാഹ വേദിയിലേക്ക് നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിറഞ്ഞ കണ്ണുകളോടെയാണ് വധു വിവാഹ മണ്ഡപത്തിലേക്ക് നടന്നു നീങ്ങുന്നത്.
ആരെയും കണ്ണീരണിയിക്കുന്ന 57 സെക്കന്റ്സ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഫോട്ടോഗ്രാഫറായ മഹാ വജാഹത് ഖാനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അമ്മ മരണപ്പെട്ടുപോയ എല്ലാ പെണ്‍കുട്ടികള്‍ക്കു വേണ്ടിയും സമര്‍പ്പിക്കുന്നുവെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഫോട്ടോഗ്രാഫര്‍ കുറിച്ചിരിക്കുന്നത്.
വിവാഹ വേദിയില്‍ വധുവിന്റെ അമ്മയെ ഓര്‍ത്ത് കണ്ണീര് പൊഴിക്കുന്ന ബന്ധുക്കളേയും വീഡിയോയില്‍ കാണാം. കൂടാതെ വധുവിന്റെ കണ്ണീരൊപ്പുന്ന സ്ത്രീകളുമുണ്ട് ദൃശ്യങ്ങളില്‍. അവസാനം വിങ്ങിപ്പൊട്ടി നില്ക്കുന്ന പിതാവിനെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ച് യാത്ര പറയുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.