BREAKINGNATIONAL

അമ്മയുടെ രോഗം ഭേദമാക്കാന്‍ ദമ്പതികള്‍ 6 മാസം പ്രായമായ കുഞ്ഞിനെ ബലികൊടുത്തു

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലികൊടുത്തതിന് ദമ്പതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അമ്മയുടെ അസുഖം മാറാനാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നാണ് പ്രാധമിക വിവരം.
പോലിസ് പറയുന്നതനുസരിച്ച് ദമ്പതികളുടെ അമ്മ, മംമ്ത കുറച്ചുകാലമായി അസുഖബാധിതയായിരുന്നു, അവരെ സുഖപ്പെടുത്തുന്നതിനായി കുട്ടിയെ കൊല്ലാന്‍ ദമ്പതികള്‍ ദുര്‍മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ചു.
ഭോപ്പ മേഖലയിലെ ബെല്‍ഡ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്, കുട്ടിയെ കാണാനില്ലെന്ന് കണ്ടപ്പോള്‍ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിച്ചതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് (റൂറല്‍) ആദിത്യ ബന്‍സാല്‍ പിടിഐയോട് പറഞ്ഞു.ചോദ്യം ചെയ്യലില്‍ മംമ്തയും ഭര്‍ത്താവ് ഗോപാല്‍ കശ്യപും മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടില്‍ ഒളിപ്പിച്ചുവെന്ന് സമ്മതിച്ചതായി ബന്‍സാല്‍ പറഞ്ഞു. മൃതദേഹം വീണ്ടെടുക്കാനും ദുര്‍മന്ത്രവാദി ഹരേന്ദ്രയെ പിടികൂടാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുപിയില്‍ നരബലി
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അന്ധവിസ്‌ഴാസത്തിന്റെ പേരില്‍ കൊന്നു. സ്‌കൂളിന് ഐശ്വര്യവും പ്രശസ്തിയും കൊണ്ടുവരാനുള്ള ദുരാചാരത്തിന്റെ ഭാഗമായാണ് അരും കൊല.
സെപ്തംബര്‍ 22നാണ് മൂന്ന് പേര്‍ ചേര്‍ന്ന് കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പിതാവ് മന്ത്രവാദത്തില്‍ ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്‌കൂള്‍ ഉടമയാണ് ‘നരബലി’ ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്നു.
സെപ്റ്റംബര്‍ ആറിന് മറ്റൊരു ആണ്‍കുട്ടിയുമായി ചേര്‍ന്ന് നരബലി നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍, കുട്ടി ശബ്ദം ഉയര്‍ത്തി ഓടിയതോടെ പദ്ധതി പാളി. പിന്നീട് കുട്ടിയുടെ വൈദ്യപരിശോധനയില്‍ കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി.
സെപ്തംബര്‍ 22 ന്, സ്‌കൂളിന് പിന്നിലെ കുഴല്‍ക്കിണറിന് സമീപം ഇരയെ ബലി നല്‍കാന്‍ ഉദ്ദേശിച്ച് പ്രതി വീണ്ടും കൊലപാതകത്തിന് ശ്രമിച്ചു. അവിടെ കൊണ്ടുപോകുന്നതിനിടെ കുട്ടി ഉണര്‍ന്നപ്പോള്‍ പരിഭ്രാന്തരായ പ്രതികള്‍ സ്‌കൂളിനുള്ളില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

Related Articles

Back to top button