തിരുവനന്തപുരം ജില്ലയില്‍ പ്രായപൂര്‍ത്തിയാകത്ത മകനെ അമ്മ ലൈംഗിക പീഡനത്തിനിരയാക്കി എന്ന പോക്സോ കേസില്‍ ദുരൂഹത. പതിനാലുകാരനായ കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ കുട്ടിയെ കൂടാതെ മൂന്ന് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്. പ്രായപൂര്‍ത്തിയാകാത്ത് മക്കളില്‍ ഇതില്‍ ഇളയമകനാണ് ഇപ്പോള്‍ അച്ഛനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അമ്മയ്ക്കെതിരെ മൊഴി നല്കാന് അച്ഛന് സഹോദരനെ നിര്‍ബന്ധിച്ചിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. ഇവരുതെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ കേസില്‍ കുടുക്കിയതാണെന്ന് യുവതിയുടെ മാതാപിതാക്കളും ആരോപിക്കുന്നു.
ഇരുവരും തമ്മില്‍ പ്രണയവിവാഹം ആയിരുന്നു. എങ്കിലും ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതോടെ യുവതി വീടുവിട്ടിറങ്ങി മൂന്ന് വര്‍ഷമായി വേര്‍പിരിഞ്ഞാണ് താമസമെന്നും മാതാപിതാക്കള്‍ പറയുന്നു. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭര്‍ത്താവിനൊപ്പം കൊണ്ടുപോയി. ഇതിലൊരു കുട്ടിയുടെ മൊഴിയിലാണ് അമ്മയ്ക്കെതിരെ കേസും തുടര്‍ന്ന് അറസ്റ്റും ഉണ്ടായത്.