BREAKINGNATIONAL

അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തി, വാക്കേറ്റം, കയ്യേറ്റം, വെടിവയ്പ്, 8 പേര്‍ ആശുപത്രിയില്‍

ബറേലി: അരുമ പക്ഷിയുടെ പേരിലുള്ള സംഘര്‍ഷം അവസാനിച്ചത് വെടിവയ്പില്‍. ഉത്തര്‍ പ്രദേശില്‍ എട്ട് പേര്‍ ആശുപത്രിയില്‍. പിന്നാലെ അറസ്റ്റിലായി 7 പേര്‍. മൊറാദബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം. അയല്‍വാസിയുടെ പ്രാവുകള്‍ വീടിന് മുകളിലൂടെ പറന്ന് ശല്യമുണ്ടാക്കുന്നതിനേ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്.
നാടന്‍ തോക്ക് ഉപയോഗിച്ചുള്ള വെടിവയ്പില്‍ സ്ത്രീ അടര്രം എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. മൊഹമ്മദ് റയീസ് അയല്‍വാസിയായ മഖ്ബൂല്‍ എന്നിവര്‍ക്കിടയിലാണ് തര്‍ക്കം രൂപപ്പെട്ടത്. റയീസിന്റെ വളര്‍ത്തുപ്രാവ് മഖ്ബൂലിന്റെ വീടിനകത്തേക്ക് പറന്നുകയറി. പിന്നാലെ പ്രാവിനെ തിരക്കി വീട്ടുകാരെത്തി. എന്നാല്‍ പ്രാവിനെ മടക്കി നല്‍കാന്‍ മഖ്ബൂല്‍ തയ്യാറായില്ല. തര്‍ക്കം വാക്കേറ്റമായും കയ്യേറ്റമായും വെടിവയ്പിലേക്കും എത്തുകയായിരുന്നു. നിലവില്‍ സാഹചര്യം നിയന്ത്രണ വിധേയമാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഏഴ് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തതായും തോക്കുകള്‍ പിടിച്ചെടുത്തതായും പൊലീസ് വിശദമാക്കി.
ഇരുവീട്ടുകാര്‍ മാത്രമല്ല പരിക്കേറ്റത്. വഴിയിലൂടെ നടന്ന് പോയവര്‍ക്കും വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇരുവീട്ടുകാരും നേര്‍ക്കുനേര്‍ വെടിയുതിര്‍ത്തതോടെ വഴിയിലൂടെ ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങാനായി പോയ യുവാവിന്റെ കയ്യിലും വെടിയുണ്ട തറച്ചിട്ടുണ്ട്. ഇയാളുടെ പരാതിയിലും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രാദേശികമായി നിര്‍മ്മിച്ച 12 ബോര്‍ പിസ്റ്റള്‍ ഉപയോഗിച്ചായിരുന്നു വെടിവയ്പ്. ഇവര്‍ക്ക് തോക്ക് നിര്‍മ്മിച്ച് നല്‍കിയ ആളെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button