BREAKINGKERALA
Trending

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് ആറ്റിലേക്ക് മറിഞ്ഞു; ഒരുമരണം

കൊല്ലം: ആര്യങ്കാവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് ആറ്റിലേക്ക് മറിഞ്ഞു. ഒരു മരണം സ്ഥിരീകരിച്ചു. നിരവധി അയ്യപ്പഭക്തന്മാര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരം.
സേലം സ്വദേശി ധനപാലാണ് മരിച്ചത്. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.45-ഓടെയാണ് അപകടം. തമിഴ്നാട് സേലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അയ്യപ്പദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം.
കുട്ടികളും പ്രായമായവരുമടക്കം 28 പേരാണ് ബസിലുണ്ടായിരുന്നത്. ബസിലേക്ക് ലോറിവന്നിടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ ആശ്രദ്ധയാണ് അപകടകാരണമെന്നാണ് നിഗമനം. കൊല്ലം ആര്യങ്കാവ് പഴയ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം.
40 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ചെക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles

Back to top button