തിരുവനന്തപുരം : എന്‍ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന അരങ്ങ് 24 ന്റെ ഭാഗമായ സംസ്ഥാനതല നാടക മത്സരം ആവിഷ്‌ക്കാരത്തിന്റെ വിഭിന്ന തലങ്ങളാല്‍ സവിശേഷമായ അരങ്ങനുഭവമായി.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ രാവിലെ മുതല്‍ നടന്ന നാടക മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച പതിനഞ്ച് നാടകങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.
കോട്ടയം ജില്ലയില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സമിതിയായ തീക്കതിര്‍ കലാവേദിയാണ് പ്രമുഖ കഥാകൃത്തായ പ്രിന്‍സ് അയ്മനത്തിന്റെ ചാരു മാനം എന്ന നാടകം അവതരിപ്പിച്ചത്. പ്രിന്‍സിന്റെ തന്നെ ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്‌ക്കാരമാണ് ചാരു മാനം എന്ന നാടകം.വള്ളങ്ങളില്‍ ചരക്കു ഗതാഗതം നടന്നിരുന്ന കാലത്ത് അപ്പര്‍ കുട്ടനാട്ടില്‍ നടക്കുന്ന സംഭവഗതികളാണ് നാടകത്തിന്റെ പ്രമേയം. മനുഷ്യന്റെ ദുര, മനുഷ്യത്വ വിരുദ്ധമായ ജാതി വാഴ്ച തുടങ്ങി അക്കാലത്തെ സാമൂഹ്യ ജീവിതത്തിന്റെ പരിശ്ചേദമാണ് നാടകത്തിലൂടെ അരങ്ങില്‍ പ്രകാശിതമായത്.
അരങ്ങില്‍ ദൃശ്യമാക്കുന്ന ഒരു വള്ളവും അതിലെ കായല്‍ യാത്രയുമാണ് പ്രധാന മായ രംഗാവിഷ്‌കാരം. കച്ചവടക്കാരനായ ഒരു നായര്‍ പ്രമാണിയും വള്ള തൊഴിലാളിയായ ദളിതനുമാണ് പ്രധാന കഥാപാത്രങ്ങള്‍ .
കഥാപാത്രങ്ങള്‍ക്ക് വേഷം പകര്‍ന്ന എല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷം മികവുറ്റതാക്കി. പ്രധാന കഥാപാത്രമായ കച്ചവട പ്രമാണിയും ചെറിയൊരു സമയത്ത് മാത്രം പ്രത്യക്ഷപ്പെട്ട വയറ്റാട്ടിയും തങ്ങളുടെ അഭിനയ മികവ് കൊണ്ട് മറക്കാനാവാത്ത ദൃശ്യാ നുഭവമാണ് സാധ്യമാക്കിയത്.
രചയിതാവ് പ്രിന്‍സ് അയ്മനവും സംവിധായിക മഞ്ജുവും മലയാള നാടക വേദിക്ക് ഭാവി വാഗ്ദാനമാണെന്ന് ബോധ്യപ്പെടുത്തുന്ന നാടകാവിഷ്‌കാരമായിരുന്നു ചാരു മാനം.
മഞ്ജു.എസ് സംവിധാനം ചെയ്ത നാടകത്തില്‍ സുനില്‍കുമാര്‍.പി.കെ,മനോജ്.എം, ജെസി ആന്റണി,സുജാത.വി.അര്‍ ,ദീപുദാസ്,ബീന.വി.വി എന്നിവരാണ് വേഷമിട്ടത്.പശ്ചാത്തല സംഗീത നിയന്ത്രണം ദീപക്കും രംഗ സാമഗ്രികള്‍ തയ്യാറാക്കിയത് യേശുദാസ്.പി എം എന്നിവരാണ്
873 1 minute read