BREAKINGNATIONAL

അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി; ദില്ലി മദ്യനയ അഴിമതി കേസില്‍ കസ്റ്റഡി നീട്ടി

ദില്ലി: വിവാദ മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി. അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിലാണ് നടപടി. ആഗസ്റ്റ് 8 വരെയാണ് അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. മനീഷ് സിസോദിയയുടെയും ബി ആര്‍ എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്.

അതേസമയം അരവിന്ദ് കെജ്രിവാളിന്റെ സ്ഥിര ജാമ്യാപേക്ഷയില്‍ ജൂലൈ 29ന് സുപ്രീംകോടതി വാദം കേള്‍ക്കും. തെളിവുകള്‍ ഇല്ലാതിരുന്നിട്ടും കെജ്രിവാള്‍ ജയില്‍ മോചിതന്‍ ആകാതിരിക്കാന്‍ വേണ്ടിയാണ് സിബിഐ അറസ്റ്റ് ചെയ്തതെന്ന് അരവിന്ദ് കെജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി കഴിഞ്ഞ ദിവസം ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം വഴിതെറ്റിക്കാനും അരവിന്ദ് കെജ്രിവാള്‍ ശ്രമിച്ചെന്നും സിബിഐ കോടതിയില്‍ ആരോപിച്ചിരുന്നു.

Related Articles

Back to top button