BREAKING NEWSKERALA

അരിക്കൊമ്പന്‍ ചുരുളിക്ക് സമീപം, നിരീക്ഷിച്ച് തമിഴ് നാട് വനം വകുപ്പ്

കമ്പം: തമിഴ്‌നാട് കമ്പത്തെ ജനവാസ മേഖലയില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പന്‍ വനത്തിനുള്ളില്‍ തന്നെ തുടരുന്നുവെന്ന് വിവരം. അവസാനം സിഗ്‌നല്‍ ലഭിക്കുമ്പോള്‍ അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപമാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ് തമിഴ്‌നാട് വനം വകുപ്പ്. ജനവാസ മേഖലയില്‍ നിന്ന് മാറി ഇന്നലെ രാത്രി മേഘമല ഭാഗത്തേക്ക് നീങ്ങിയിരുന്നു. ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിന്‍ ഭാഗത്തെ വനമേഖലയില്‍ എത്തിയ അരിക്കൊമ്പന്‍ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് പതിയെ സഞ്ചരിച്ചു തുടങ്ങിയത്.
കമ്പത്തെ ജനവാസ മേഖലയില്‍ വിരണ്ടോടിയ ശേഷവും ഇന്നലെ ഉച്ചവരെയും കാര്യമായി ഭക്ഷണം കഴിക്കാത്തതിനാല്‍ ക്ഷീണിതനാണെന്നാണ് വനംവകുപ്പ് കരുതുന്നത്. താഴ്വരയില്‍ കമ്പം മേഖലയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാല്‍ മാത്രം മയക്കുവെടി വച്ചാല്‍ മതിയെന്നാണ് തീരുമാനം. മയക്കു വെടി വച്ചാല്‍ ആനിമല്‍ ആംബുലന്‍സില്‍ കയറ്റി വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനായി മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker