തിരുവനന്തപുരം: ഷിരൂരില്‍ മണ്ണിനടിയില്‍പ്പെട്ട് കാണാതായ അര്‍ജുന്റെ മകനോട് ചോദ്യങ്ങള്‍ ചോദിക്കുയും സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ യൂട്യൂബ് ചാനലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍.
പാലക്കാട് സ്വദേശിയാണ് യൂട്യൂബ് ചാനലിനെതിരേ കമ്മിഷനെ സമീപിച്ചത്. മനുഷ്യത്വരഹിതമായ ചോദ്യങ്ങള്‍ കുട്ടിയോട് ചോദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അര്‍ജുന്റെ രണ്ട് വയസ്സുള്ള മകനോട് ചോദ്യങ്ങള്‍ ചോദിച്ചതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ജൂലായ് 16-ന് രാവിലെയാണ് ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ (30) കാണാതാകുന്നത്. ബെലഗാവിയില്‍നിന്ന് മരം കയറ്റി വരുന്നവഴിയായിരുന്നു അപകടം. പതിമൂന്ന് ദിവസം പിന്നിട്ടിട്ടും അര്‍ജുനെയോ അദ്ദേഹം സഞ്ചരിച്ച ലോറിയോ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
89 Less than a minute