BREAKINGKERALA
Trending

അര്‍ജുന്‍ ദൗത്യം; ഡ്രെഡ്ജിംഗ് പുനരാരംഭിക്കണം; ആവശ്യവുമായി കര്‍ണാടക മുഖ്യമന്ത്രിയെ കാണാന്‍ കേരള നേതാക്കള്‍

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നതിന്റെ ഭാ?ഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രിയെ കാണും. എംകെ രാഘവന്‍ എംപി, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്, കാര്‍വാര്‍ എംഎല്‍എ സതീശ് സെയ്ല്‍, അര്‍ജുന്റെ ബന്ധുക്കള്‍ എന്നിവരാണ് 28 ന് കര്‍ണാടക മുഖ്യമന്ത്രിയെ കാണുക. കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രിയേയും സംഘം കാണും. ഡ്രെസ്ജിംഗ് മെഷീന്‍ കൊണ്ട് വന്ന് തെരച്ചില്‍ പുനരാരംഭിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം. ഡ്രെഡ്ജര്‍ കൊണ്ടുവരാന്‍ 96 ലക്ഷം രൂപ ചെലവാകുമെന്ന് കാണിച്ച് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

Related Articles

Back to top button