BREAKING NEWSLATESTNATIONAL

അര്‍ധരാത്രിയില്‍ ഓടയില്‍ വീണ പശുവിനെ രക്ഷിക്കാനിറങ്ങി പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഢ്: ഓടയില്‍ വീണ പശുവിനെ രക്ഷിക്കുന്നതിന് നേതൃത്വം നല്‍കുന്ന പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.ഞായറാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. ചരണ്‍ ജിത്ത് ചന്നി വീട്ടിലേക്ക് മടങ്ങുന്നത് വഴിയായിരുന്നു ഓടയില്‍ വീണ പശുവിനെ രക്ഷിക്കാന്‍ ഇറങ്ങിയത്.
വീട്ടിലേക്ക് പോകുന്ന വഴി പശുവിനെ ഓടയിന്‍ വീണ നിലയില്‍ കണ്ടു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് എന്ന അടിക്കുറിപ്പോടെ ആയിരുന്നു അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്തത്.
പശുവിനെ പുറത്തേക്കെടുക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ കയറില്‍ കെട്ടി പശുവിനെ പുറത്തേക്കെടുക്കുമ്പോള്‍ ചന്നി ടോര്‍ച്ചടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker