BUSINESSBUSINESS NEWSEDUCATION

അറിവിന്റെ പ്ലാറ്റ്‌ഫോമായ മെന്‍ഡ് വാര്‍സ് സുപ്രധാനനാഴികക്കല്ല്പിന്നിട്ടു

കൊച്ചി: ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏറ്റവും വലിയ അറിവിന്റെ പ്ലാറ്റ്‌ഫോമായ മെന്‍ഡ് വാര്‍സ് വരിക്കാരുടെ എണ്ണം 15ലക്ഷം കടന്നു. ഈ സുപ്രധാന നാഴികകല്ല് പിന്നിട്ടതോടെ മൈന്‍ഡ് വാര്‍സ് രണ്ട് കോടിയിലധികം വിദ്യാര്‍ത്ഥികളുമായിട്ടാണ് ഇപ്പോല്‍ സംവധിക്കുന്നത്.
പ്രമുഖ വിനോദ വിജ്ഞാനമായ സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡാണ് ഈ സംരംഭത്തിനു പി്ന്നില്‍. 2019ലാണ് മൈന്‍ഡ് വാര്‍സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജ്യത്തെ കോടിക്കണക്കിനു വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏറ്റവും വലിയ വിജ്ഞാനശേഖരത്തിന്റെ ഡാറ്റാ ബേസ് തയ്യാറാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള വിവിധോദേശ്യ പദ്ധതിയാണിത്. എല്ലാ പ്ലാറ്റ് ഫോമുകളിലൂടെയും മികച്ച നിലവാരത്തിലേകക്് അറിവ് നല്‍കുക എന്നതാണ് മൈന്‍ഡ് വാര്‍സിലൂടെ സീ എന്റര്‍ടെയിന്‍മെന്റ് ലക്ഷ്യമിടുന്നത്.
നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തുന്ന രീതിയിലേക്ക് പൊരുത്തപ്പെട്ടുകഴിഞ്ഞതായി സീ എന്റര്‍ടെയിന്‍മെന്റ്് എക്‌സിക്യട്ടീവ് വൈസ് പ്രസിഡന്റ് ഉമേഷ് കെ.ആര്‍ ബന്‍സാല്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker